Thursday, January 24, 2019

വാര്‍ഷിക പരീക്ഷ : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 ന്, 8, 9 ക്ലാസുകള്‍ക്ക് മാര്‍ച്ച് 6 മുതല്‍ പരീക്ഷ.


എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 ന് , എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 28 വരെ ഉച്ചയ്ക്ക് 1.45 ന് നടത്തും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയാണ്. 
പുതിയ ടൈംടേബിള്‍:
എസ്എസ്എല്‍സി
മാര്‍ച്ച് 13 ന് മലയാളം (ഒന്നാം ഭാഷ) പേപ്പര്‍ ഒന്ന്, 
മാര്‍ച്ച് 14 - മലയാളം (ഒന്നാം ഭാഷ) പേപ്പര്‍ രണ് 
മാര്‍ച്ച് 18 - ഊര്‍ജതന്ത്രം, 
മാര്‍ച്ച് 19 - രസതന്ത്രം, 
മാര്‍ച്ച് 20 - ഇംഗ്ലിഷ്, 
മാര്‍ച്ച് 21 - ഹിന്ദി, 
മാര്‍ച്ച് 25 - സോഷ്യല്‍ സയന്‍സ്, 
മാര്‍ച്ച് 27 - കണക്ക്, 
മാര്‍ച്ച് 28 - ജീവശാസ്ത്രം.
8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29 വരെ തീയതികളില്‍ നടത്തും.

Latest Educational News

Thursday, November 29, 2018

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ ഇറങ്ങി.

ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച (27.11.2018) ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 ന്  ചുവന്ന ഗ്രഹത്തില്‍ ഇറങ്ങി. മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്.
'ഇന്റീരിയല്‍ എക്സ്പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്,ജിയോഡെസി ആന്‍ഡ് ഹീറ്റ് ട്രാന്‍സ്പോര്‍ട്ട്' എന്നതിന്റെ ചുരുക്കരൂപമാണ് ഇന്‍സൈറ്റ്.
54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തിയത്.


ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള
ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.രണ്ട് വര്‍ഷമാണ് ഇന്‍സൈറ്റിന്റെ കാലാവധി.



Saturday, November 24, 2018

ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ


ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ 20 വരെ നടക്കും.  
പരീക്ഷയ്ക്ക് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള പാഠഭാഗങ്ങ.
എൽ.പി., യു.പി. ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ 20 വരെ നടക്കും.
എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ ഫെബ്രുവരി 19-ന് തുടങ്ങി 27-ന് സമാപിക്കും. എസ്.എസ്.എൽ.സി. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 28-ന് തുടങ്ങി മാർച്ച് 8 ന് കഴിയും.

ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 6 ന്

മാര്‍ച്ച് 6 ന് ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കും. മാര്‍ച്ച് 27 നാണ് അവസാനിക്കുക. നവംബര്‍ 26 വരെ രണ്ടാം വര്‍ഷ പരീക്ഷയ്ക്കു പിഴകൂടാതെ ഫീസടയ്ക്കാം. http://www.dhsekerala.gov.in/