ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ, എസ്.എസ്.എല്‍സി മോഡല്‍ പരീക്ഷ ഫെ-12 മുതല്‍ 18 വരെ
സ്‌കൂളുകളില്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ ) ഡിസംബര്‍ 9 മുതല്‍ 20 വരെ. 1 മുതല്‍ 5 വരെയും 10 മുതല്‍ 12 വരെയും ക്ലാസ്സുകാര്‍ക്ക് രാവിലെയാണ് പരീക്ഷ 6 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചയ്ക്കു ശേഷവും പരീക്ഷ നടത്തപ്പെടും. എസ്.എസ്.എല്‍സി മോഡല്‍ പരീക്ഷ ഫെ-12 മുതല്‍ 18 വരെയാണ്.
ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെ.20 മുതല്‍ മാര്‍ച്ച് 3 വരെ നടത്തും .ഇതിന്റെ മോഡല്‍ പരീക്ഷ ജനുവരി 31 നകം പൂര്‍ത്തിയാകും. ഫെ 5 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍.
No comments:
Post a Comment