Thursday, October 31, 2019

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ, എസ്.എസ്.എല്‍സി മോഡല്‍ പരീക്ഷ ഫെ-12 മുതല്‍ 18 വരെ

സ്‌കൂളുകളില്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ ) ഡിസംബര്‍ 9 മുതല്‍ 20 വരെ. 1 മുതല്‍ 5 വരെയും 10 മുതല്‍ 12 വരെയും ക്ലാസ്സുകാര്‍ക്ക് രാവിലെയാണ് പരീക്ഷ 6 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചയ്ക്കു ശേഷവും പരീക്ഷ നടത്തപ്പെടും.
എസ്.എസ്.എല്‍സി മോഡല്‍ പരീക്ഷ ഫെ-12 മുതല്‍ 18 വരെയാണ്.
ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെ.20 മുതല്‍ മാര്‍ച്ച് 3 വരെ നടത്തും .ഇതിന്റെ മോഡല്‍ പരീക്ഷ ജനുവരി 31 നകം പൂര്‍ത്തിയാകും. ഫെ 5 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍.

Wednesday, October 23, 2019

ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവിക്കാം!!!

നൂതന സാങ്കേതികവിദ്യകള്‍ പഠനപ്രക്രിയയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച മള്‍ട്ടിമീഡിയ പ്രസിദ്ധീകരണങ്ങളാണ് സ്റ്റുഡന്റ്‌സ് ഇന്ത്യ നിങ്ങള്‍ക്കായി ഒരുക്കുന്നത്. ക്യൂആര്‍ കോഡുകളും ഓണ്‍ലൈന്‍ ഇന്ററാക്റ്റീവ് ടെസ്റ്റുകളും കടന്ന് ഈ ലക്കത്തില്‍ ( ലക്കം-5,Class 8,9,10) ഇതാ ഓഗ്‌മെന്റഡ് റിയാലിറ്റി (Augmented reality) അഥവാ  പ്രതീതി യാഥാര്‍ഥ്യം എന്ന സാങ്കേതികവിദ്യ സ്റ്റുഡന്റ്‌സ് ഇന്ത്യ അവതരിപ്പിക്കുകയാണ്.
നിങ്ങളെല്ലാം തന്നെ വെര്‍ച്വല്‍ റിയാലിറ്റി എന്ന് കേട്ടിരിക്കും. കഴിഞ്ഞ ലക്കം( ലക്കം-4) സ്റ്റുഡന്റ്‌സ് ഇന്ത്യയില്‍ നല്‍കിയിരുന്ന ഓണ്‍ലൈന്‍ ക്വിസില്‍ വിജയിക്കുന്നവര്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റി അനുഭവിപ്പിക്കുന്ന ഹെഡ്‌സെറ്റുകളാണ് സമ്മാനം ലഭിക്കുന്നത് എന്നത് ഓര്‍മിക്കുമല്ലോ. വെര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ (VR) പൂര്‍ണമായും സങ്കല്പികമായ അനുഭവമാണ്. എന്നാല്‍ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) കുറേക്കൂടി യാഥാര്‍ത്ഥ്യവുമായി അടുത്തുനില്‍ക്കുന്ന അനുഭവം നല്‍കുന്നു. യഥാര്‍ത്ഥ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയ ചിത്രങ്ങളും ചേര്‍ത്ത് യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.