Tuesday, May 26, 2020

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷകള്‍ പുനരാരംഭിച്ചു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിച്ചു. സര്‍ക്കാര്‍ പറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷകള്‍ക്ക് തുടക്കമായിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്കുശേഷം നടക്കും

Monday, May 18, 2020

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷാ തീയതികളായി; വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കണം.

കോവിഡ്19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റവെച്ച സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് 10ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി.

സംസ്ഥാനത്ത് ഈ മാസം 31 വരെ(2020 May-31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്. ഈ മാസം 26 മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.