Monday, November 11, 2019

നവംബര്‍ 11- ഇന്ന്‌ ദേശീയ വിദ്യാഭ്യാസ ദിനം

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓര്‍മ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് നവംബര്‍ പതിനൊന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ആ ദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുകയാണ്.

Thursday, October 31, 2019

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ, എസ്.എസ്.എല്‍സി മോഡല്‍ പരീക്ഷ ഫെ-12 മുതല്‍ 18 വരെ

സ്‌കൂളുകളില്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ ) ഡിസംബര്‍ 9 മുതല്‍ 20 വരെ. 1 മുതല്‍ 5 വരെയും 10 മുതല്‍ 12 വരെയും ക്ലാസ്സുകാര്‍ക്ക് രാവിലെയാണ് പരീക്ഷ 6 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചയ്ക്കു ശേഷവും പരീക്ഷ നടത്തപ്പെടും.
എസ്.എസ്.എല്‍സി മോഡല്‍ പരീക്ഷ ഫെ-12 മുതല്‍ 18 വരെയാണ്.
ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെ.20 മുതല്‍ മാര്‍ച്ച് 3 വരെ നടത്തും .ഇതിന്റെ മോഡല്‍ പരീക്ഷ ജനുവരി 31 നകം പൂര്‍ത്തിയാകും. ഫെ 5 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍.

Wednesday, October 23, 2019

ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവിക്കാം!!!

നൂതന സാങ്കേതികവിദ്യകള്‍ പഠനപ്രക്രിയയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച മള്‍ട്ടിമീഡിയ പ്രസിദ്ധീകരണങ്ങളാണ് സ്റ്റുഡന്റ്‌സ് ഇന്ത്യ നിങ്ങള്‍ക്കായി ഒരുക്കുന്നത്. ക്യൂആര്‍ കോഡുകളും ഓണ്‍ലൈന്‍ ഇന്ററാക്റ്റീവ് ടെസ്റ്റുകളും കടന്ന് ഈ ലക്കത്തില്‍ ( ലക്കം-5,Class 8,9,10) ഇതാ ഓഗ്‌മെന്റഡ് റിയാലിറ്റി (Augmented reality) അഥവാ  പ്രതീതി യാഥാര്‍ഥ്യം എന്ന സാങ്കേതികവിദ്യ സ്റ്റുഡന്റ്‌സ് ഇന്ത്യ അവതരിപ്പിക്കുകയാണ്.
നിങ്ങളെല്ലാം തന്നെ വെര്‍ച്വല്‍ റിയാലിറ്റി എന്ന് കേട്ടിരിക്കും. കഴിഞ്ഞ ലക്കം( ലക്കം-4) സ്റ്റുഡന്റ്‌സ് ഇന്ത്യയില്‍ നല്‍കിയിരുന്ന ഓണ്‍ലൈന്‍ ക്വിസില്‍ വിജയിക്കുന്നവര്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റി അനുഭവിപ്പിക്കുന്ന ഹെഡ്‌സെറ്റുകളാണ് സമ്മാനം ലഭിക്കുന്നത് എന്നത് ഓര്‍മിക്കുമല്ലോ. വെര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ (VR) പൂര്‍ണമായും സങ്കല്പികമായ അനുഭവമാണ്. എന്നാല്‍ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) കുറേക്കൂടി യാഥാര്‍ത്ഥ്യവുമായി അടുത്തുനില്‍ക്കുന്ന അനുഭവം നല്‍കുന്നു. യഥാര്‍ത്ഥ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയ ചിത്രങ്ങളും ചേര്‍ത്ത് യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.



Monday, September 23, 2019

സ്‌കൂളുകളില്‍ ഇനിമുതല്‍ 'പാഠം ഒന്ന്: പാടത്തേക്ക്' പദ്ധതി

വിദ്യാര്‍ഥികള്‍ക്ക് കൃഷിയറിവ്  പകരാനുള്ള ദിനാചരണം 26 ന്
വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷിയറിവും നെല്ലിന്റെ പ്രസക്തിയും പ്രചരിപ്പിക്കുന്നതിനായി 'പാഠം ഒന്ന് : പാടത്തേക്ക്' പദ്ധതിയുമായി കൃഷി-വിദ്യാഭ്യാസ വകുപ്പുകള്‍. നെല്ലിന്റെ ജന്മദിനമായി  ആചരിക്കുന്ന 26 ന് (കന്നി മാസത്തിലെ മകം നാള്‍) ആണു പരിപാടി.
കൃഷിഭവനുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അന്നു കുട്ടികളെ കൃഷിപാഠങ്ങള്‍ പഠിപ്പിക്കും. പാടത്തിറക്കി കാര്‍ഷികോപകരണങ്ങളും കൃഷിരീതിയും പരിചയപ്പെടുത്തും. കര്‍ഷകരുമായ മുഖാമുഖവുണ്ടാകും. 'നമ്മുടെ നെല്ല്, നമ്മുടെ അന്നം' എന്നാണു മുദ്രാവാക്യം. 'മണ്ണും ജലവും  എനിക്കും വരുംതലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്' എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുത്ത ശേഷമാകും കൃഷി പഠിക്കാനിറങ്ങുക.
കൊയ്ത്ത്, നടീല്‍, വരമ്പുവെട്ട്, നിലം ഉഴല്‍, കിളയ്ക്കല്‍, വിത്തിറക്കല്‍, ജലസംഭരണം, കളപറിക്കല്‍ തുടങ്ങിയവ പരിചയപ്പെടുത്തും. കൃഷി പാഠ്യവിഷയമാക്കാനുള്ള നീക്കത്തിന്റെ  ഭാഗമായാണു പദ്ധതിയെന്നു മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായ  കാര്‍ഷിക വികസനകമ്മീഷന്റെ റിപ്പോര്‍ട്ടിലും കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എല്ലാ വര്‍ഷവും  സെപ്റ്റംബര്‍ 26 നു ദിനാചരണം നടത്താനാണു തീരുമാനം.


Tuesday, July 30, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഹോം എക്‌സാം! (കേരളത്തിലെ ആദ്യ 'ഡിജിറ്റല്‍ ഇന്ററാക്റ്റീവ് ഹോം എക്‌സാം' )

കൂട്ടുകാരേ, ഓണപ്പരീക്ഷ വരുന്നു. പരീക്ഷയ്‌ക്കൊരുങ്ങാന്‍ ഈ ലക്കം (3-ാം
ലക്കം) 'സ്റ്റുഡന്റ്‌സ് ഇന്ത്യ'യും ഒരുങ്ങിക്കഴിഞ്ഞു. ഈ ലക്കത്തില്‍ നിങ്ങള്‍ക്കായി ഒരു പുതുമ അവതരിപ്പിക്കുകയാണ്. കേരളത്തിലെ ആദ്യ 'ഡിജിറ്റല്‍ ഇന്ററാക്റ്റീവ് ഹോം എക്‌സാം' എന്ന പുതിയ സംരംഭം! ഈ ലക്കത്തില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ്‌ സ്‌കാന്‍ ചെയ്താല്‍ ഈസിയായി ഈ ഓണ്‍ലൈന്‍ പരീക്ഷ എഴുതാം. യാതൊരു പണം മുടക്കുമില്ലാതെ ആര്‍ക്കും പങ്കെടുക്കാം. യഥാര്‍ത്ഥ പരീക്ഷയ്ക്കുമുന്‍പ് രസിച്ചെഴുതാന്‍, സ്വയം വിലയിരുത്താന്‍ ഒരു ഡിജിറ്റല്‍ ഇന്ററാക്റ്റീവ് പരീക്ഷ...!
ഈ പരീക്ഷ എങ്ങനെ എഴുതും?
ഓരോ വിഷയങ്ങള്‍ക്കും കൊടുത്തിരിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ലോഗിന്‍ പേജ് മൊബൈലില്‍ തെളിയും. വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്താലുടന്‍ അതാത് വിഷയങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഓരോന്നായി ലഭിക്കും. ശരിയായ ഉത്തരമെന്ന് നിങ്ങള്‍ വിചാരിക്കുന്നവയുടെ നേരെയുള്ള ചിഹ്നം ക്ലിക്ക്/ടച്ച് ചെയ്താല്‍ മതി. 15 സെക്കന്‍ഡ് സമയമാണ് ഓരോ ചോദ്യത്തിനും ലഭിക്കുക.
സ്‌കോര്‍ അറിയാം... വിലയിരുത്താം...
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കഴിയുമ്പോള്‍ നിങ്ങളുടെ സ്‌കോര്‍ അറിയാം. എല്ലാ ചോദ്യങ്ങളുടെയും ശരിയായ ഉത്തരങ്ങളും ലഭിക്കും. അത് നോക്കി സ്വയം വിലയിരുത്താം.
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം...
ഓരോ വിഷയത്തിന്റെയും പരീക്ഷ എഴുതിക്കഴിയുമ്പോള്‍ അതിന് നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശതമാനം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Monday, May 6, 2019

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു


2019ലെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.

SSLC Result 2019

Thursday, January 24, 2019

വാര്‍ഷിക പരീക്ഷ : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 ന്, 8, 9 ക്ലാസുകള്‍ക്ക് മാര്‍ച്ച് 6 മുതല്‍ പരീക്ഷ.


എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 ന് , എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 28 വരെ ഉച്ചയ്ക്ക് 1.45 ന് നടത്തും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയാണ്. 
പുതിയ ടൈംടേബിള്‍:
എസ്എസ്എല്‍സി
മാര്‍ച്ച് 13 ന് മലയാളം (ഒന്നാം ഭാഷ) പേപ്പര്‍ ഒന്ന്, 
മാര്‍ച്ച് 14 - മലയാളം (ഒന്നാം ഭാഷ) പേപ്പര്‍ രണ് 
മാര്‍ച്ച് 18 - ഊര്‍ജതന്ത്രം, 
മാര്‍ച്ച് 19 - രസതന്ത്രം, 
മാര്‍ച്ച് 20 - ഇംഗ്ലിഷ്, 
മാര്‍ച്ച് 21 - ഹിന്ദി, 
മാര്‍ച്ച് 25 - സോഷ്യല്‍ സയന്‍സ്, 
മാര്‍ച്ച് 27 - കണക്ക്, 
മാര്‍ച്ച് 28 - ജീവശാസ്ത്രം.
8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29 വരെ തീയതികളില്‍ നടത്തും.

Latest Educational News