Friday, July 9, 2021

സ്റ്റുഡന്റസ് ഇന്ത്യ പഠനസഹായികൾ സൗജന്യമായി വിതരണം ചെയ്തു

 

തൃശൂർ കോർപ്പറേഷൻ ആറാം ഡിവിഷനിലെ രാമവർമപുരം ഗവൺമെന്റ് UP  സ്കൂളിലെ 5, 6, 7  ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്റ്റുഡന്റസ് ഇന്ത്യ  പഠനസഹായി ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി : രാജശ്രീ ഗോപൻ, ഒമ്പതാം വാർഡ് കൗൺസിലർ ശ്രീമതി: അഡ്വ :വില്ലി ജിജോ എന്നിവർ  വിദ്യാർത്ഥികൾക്കുള്ള ബുക്കുകൾ പ്രധാന അദ്ധ്യാപിക(in charge)  ശ്രീമതി: ജാൻസി  ടീച്ചർക്ക് നൽകി  വിതരണ ഉദ്ഘാടനം നിർവഹിച്ചു, 
സ്റ്റുഡന്റസ്  ഇന്ത്യ സെയിൽസ് മാനേജർ ഗിരീഷ് മാത്യു, 
 യൂണിറ്റ് മാനേജർ ഷീബ അജയകുമാർ എന്നിവർ  പങ്കെടുത്ത് സംസാരിച്ചു, സ്കൂൾ അദ്ധ്യാപികമാരായ  ബീന, ശ്രീമതി, ജിഷ  , ബിന്നി  എന്നിവർ സന്നിഹിതരായിരുന്നു

 രാമവർമപുരം UP സ്കൂളിലും, താണിക്കുടം UP സ്കൂളിലും 1 മുതൽ 7 വരെയുള്ള ക്ലാസ്സിലെ 15 വിദ്യാർത്ഥികൾക്ക് ഇന്ന് സ്റ്റുഡന്റസ് ഇന്ത്യ സൗജന്യമായി  വിതരണം ചെയ്തു AM ഷീബ അജയകുമാർ ആ ഏരിയയിലെ FO sobha എന്നിവരും  സന്നിഹിതരായിരുന്നു.

തൃശൂർ കോർപ്പറേഷൻ ആറാം ഡിവിഷനിലെ രാമവർമപുരം ഗവൺമെന്റ് VHSE സ്കൂളിലെ 8,  9,  10,  ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്റ്റുഡന്റസ് ഇന്ത്യ  പഠനസഹായി ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ   രാജശ്രീ ഗോപൻ  വിദ്യാർത്ഥികൾക്കുള്ള ബുക്കുകൾ പ്രധാന അദ്ധ്യാപിക  ശ്രീ സീന ടീച്ചർക്ക് നൽകി  വിതരണ ഉദ്ഘാടനം നിർവഹിച്ചു, സ്റ്റുഡന്റസ്  ഇന്ത്യ സെയിൽസ് മാനേജർ ഗിരീഷ് മാത്യു,  യൂണിറ്റ് മാനേജർ ഷീബ അജയകുമാർ എന്നിവർ  പങ്കെടുത്ത് സംസാരിച്ചു, സ്കൂൾ അദ്ധ്യാപിക സുധ ടീച്ചർ,  സ്കൂളിലെ മറ്റ് ഓഫീസ് സ്റ്റാഫുകൾ എന്നിവർ സന്നിഹിതരായിരുന്നു


No comments:

Post a Comment